അതിരപ്പിള്ളിക്കാട്ടില്‍
സാന്ധ്യപ്രകാശത്തില്‍
ഒരു വൃക്ഷത്തെക്കണ്ടു.
തഞ്ചാവൂരിലെ ക്ഷേത്രഗോപുരത്തേക്കാള്‍
കൊത്തിയെടുത്ത വിരിവും
കടലിനോളം ഓളങ്ങളുള്ള ഉയിരും
പര്‍വതങ്ങളേക്കാള്‍
വലിപ്പമുള്ള ഓര്‍മ്മകളും.
കാണെക്കാണെ
ഭീതിയുടെ ഞരമ്പുവീക്കത്താല്‍
തൊലിതിണര്‍ത്ത്
കൊത്തുപണികള്‍ അഴിഞ്ഞുവീണു.
കാലുകള്‍ മുറിഞ്ഞുപോയ ഒരു വംശം
ഓടിപ്പോകാനാകാതെ
അതിനുള്ളില്‍ നിശബ്ദമായ് നിലവിളിച്ചു.
ഇനി
മുപ്പതോ നാല്‍പ്പതോ കൊല്ലം മാത്രം
ആയുസ്സുള്ള ഒരു മന്ത്രിയും
വെറും നൂറുകൊല്ലത്തെ സാങ്കേതികത
നാലുകൊല്ലം കൊണ്ടു പഠിച്ച വിദഗ്ദ്ധരും ചേര്‍ന്ന്
ഒരു ദിവസം മാത്രം
ആയുസ്സുള്ള പത്രത്തില്‍
പടുത്തുയര്‍ത്തിയ അണക്കെട്ടിന്
രാത്രി കഴിക്കാനുള്ള
ഒരു ടീസ്പൂണ്‍ മരുന്നു മാത്രമായ്
അത്
പെട്ടെന്ന് ചുരുങ്ങി.
അതെ.
ആനകളെക്കൊന്ന്
ഈച്ചകള്‍ എഴുതുന്ന നാഗരികതയില്‍
വൈദ്യുതി അത്യാവശ്യം തന്നെ.
കണ്ണാടികള്‍ക്കു മുന്നിലും
തീന്‍ മേശയിലും
നൃത്തം ചെയ്യാന്‍ മാത്രമല്ല,
പിന്നാമ്പുറത്ത് വെളീച്ചം വിതറാനും.
വൃക്ഷമേ,വൃക്ഷമേ
പിന്നാമ്പുറത്ത് കൂട്ടിയിട്ടിട്ടുണ്ട്.
ലോകത്തെ ഈച്ചകള്‍ മുഴുവനും
തിന്നാലും തിന്നാലും
തീരാത്ത തീട്ടം.
സ്വന്തം കവിത
2008 ഏപ്രില്‍ 7
മാധ്യമം ആഴ്ചപ്പതിപ്പ്
Monday, April 7, 2008
Subscribe to:
Post Comments (Atom)
22 comments:
ഇതിന് ആദ്യം കമെന്റെഴുതാന്‍ കഴിഞ്ഞത് എന്റെ സുകൃതം ഞാന്‍ തന്നെ അതു ചെയ്യണം.
നന്ദി.
അതെ.
ആനകളെക്കൊന്ന്
ഈച്ചകള്‍ എഴുതുന്ന നാഗരികതയില്‍...........
തിന്നാലും തിന്നാലും
തീരാത്ത തീട്ടം....!!
നല്ല കവിത.
വളരെ നന്നായിരിക്കുന്നു അവതരണം
ഈച്ചകള്‍ എഴുതുന്ന നാഗരികതയെന്ന കാഴ്ച്ച
എന്തൊക്കെയാണ് പറഞ്ഞുവെക്കുന്നത്!
ഇഷ്ടമായി.
കാലത്തില്‍ നമ്മുടെ കാലുഷ്യം എന്തു ചെയ്യുകയായിരുന്നു എന്ന് രേഖപ്പെടുത്താനുള്ള ഏകകമായി കവിതയെ വായനയ്ക്കു കിട്ടുന്നത് ഇങ്ങനെയുള്ള എഴുത്തിലാണ്..
വളരെ നന്ദി, ഇതിവിടെ പങ്കുവെച്ചതിന്...
ആതിരപ്പിള്ളിക്കാട്ടില്‍ കണ്ട കവിത നന്നായിരിക്കുന്നു.
സനാതനാ..പഴയ വാക്കു പാലിച്ചിരിക്കുന്നു..നസീര്‍,നജൂസ്..നന്ദി..ജ്യോനവാ അതു തന്നെ പ്രശ്നം..ലാപുടാ,നന്ദി..പ്രമോദേ..നിനക്കൊരു മറുപടി സൂക്ഷിച്ചു നോക്കിയാല്‍ കാണാം:)
പക്ഷെ,ആ മരത്തിന് ഇത് വായിക്കാനാകുമോ?
ഈച്ചകളെഴുതുന്ന നാഗരികത ഉത്പാദിപ്പിക്കുന്ന വെളിച്ചം എപ്പോഴെങ്കിലും ‘തിന്നാലും തിന്നാലും തീരാത്ത ... അത്’ കാട്ടി തരുമോ? ഇനി കണ്ടാലും നമ്മുടെ നാഗരികത ..’അത്’ അതായി തിരീച്ചറിയുമോ? അറിയുമായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാവുമായിരുന്നില്ലല്ലോ....
------
‘സാന്ധ്യപ്രകാശത്തില്‍ ആ മരം ഞാന്‍ കണ്ടിട്ടുണ്ട്. അതിരപ്പള്ളിക്കാട്ടിലല്ല, മറ്റു പലേടത്തും.
ഹിഹി
ഗോപിയേട്ടാ.. പിന്നാമ്പുറത്തു കൂട്ടിയിട്ട കവിതയല്ല ഞാന്‍ ശരിക്കും ഉദ്ദേശിച്ചത്:)
1 സനാതനനെങ്കില്‍ 11 ഞാന്‍. :)
നല്ല കവിത...
നന്ദി,സുനീഷ്
വെള്ളെഴുത്തേ,അനുഭവങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ സംഘപ്പേര് ഇപ്പോള്‍ മലയാളി എന്നാണ്..
പ്രമോദേ:)
"തഞ്ചാവൂരിലെ ക്ഷേത്രഗോപുരത്തേക്കാള്‍
കൊത്തിയെടുത്ത വിരിവും
കടലിനോളം ഓളങ്ങളുള്ള ഉയിരും
പര്‍വതങ്ങളേക്കാള്‍
വലിപ്പമുള്ള ഓര്‍മ്മകളും. "
കവിത കലമ്പിയ കാലത്ത് വളരെക്കുറച്ച് ഒരുമിച്ച് നടന്നതിന്റെ ഓര്‍മ്മ കമന്റില്‍ തികട്ടി വരാതിരിക്കാന്‍ അത്ര ശ്രദ്ധിച്ചാണ് ഈയിരുപ്പ്
എന്നാലോ മരത്തെ, അതിന്റെ ഒരിലയോളമെങ്കിലും എഴുതിയതിന് ഒരുമ്മ തരാതെ വയ്യ.
ബാക്കിയൊന്നും പറയാന്‍ എനിക്കറിയില്ല
ഞാന്‍ കോണ്‍ഗ്രസാത്രെ. അപ്പന്‍ മരം വെട്ടുകാരനും( പി.എന്‍.കവിതയ്ക്ക് ചേരാത്ത വൈകാരികത / വൈകാരികത!)
വെട്ടിക്കള
നന്ദി വിത്സാ..വായനയ്ക്ക്..നല്ല ഓര്‍മകള്‍ക്കും
കവിത നന്നായിരിക്കുന്നു ഗോപീകൃഷ്ണന്‍.
നന്ദാ,നന്ദി
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.
അതിരപ്പിള്ളിയിലേക്കൊഴുകാം.....കവിതയായ്.....സമരമായ്........
kavita azhchapathippil vayichirunnu. Blogil Kandathu kondu oru comment idunnuvennu mathram. nannayirikkunnu. ushakumariyirude blogiloodeyanu ivide ethiyathu
കവിതക്ക് നൂറഴക്....
അതിരപ്പിള്ളി ഒരു ദുസ്വപ്നമാകുന്നതു പോലെ........
Post a Comment